HIGHLIGHTS : Theft in the prayer room at Lulumal; The couple was arrested
കോഴിക്കോട് : മാങ്കാവ് ലുലുമാളിലെ പ്രാര്‍ഥനാ മുറിയില്‍ കയറി 10 മാസം പ്രായമു ള്ള കുട്ടിയുടെ സ്വര്‍ണമാല കവര്‍ ന്ന കേസില്‍ ദമ്പതികള്‍ പിടി യില്‍. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഫസിലുല്‍ റഹ്‌മാന്‍ (35), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി ഷാഹിന (39) എന്നിവരെയാണ് കസബ പൊലീസും ടൗണ്‍ അസി. കമീഷണര്‍ അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വ ത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
വ്യാഴാഴ്ചയാണ് കേസിനാസ്പ ദമായ സംഭവം. ലുലുമാളില്‍
രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടിയുടെ ഒന്നേകാല്‍ പവന്റെ മാ ലയാണ് പ്രതികള്‍ കവര്‍ന്നത്. കവര്‍ച്ചക്ക് ശേഷം ഇരുവരും ഒരു മിച്ച് സഞ്ചരിക്കാതെ റെയില്‍വേ സ്റ്റേഷനില്‍ എത്തി കടന്നുകള ഞ്ഞു. കസബ പൊലീസ് മാളിലെ യും റെയില്‍വേ സ്റ്റേഷനിലെയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധി ച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കാസര്‍കോട് പടന്നയിലെത്തി യാണ് പ്രതികളെ കസ്റ്റഡിയിലെ ടുത്തത് സ്വര്‍ണമാല പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഇവര്‍ മുമ്പും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വരാണെന്ന് പൊലീസ് പറഞ്ഞു.
കസബ ഇന്‍സ്‌പെക്ടര്‍ ജി ഗോപകു മാര്‍, എസ്‌ഐ ജഗമോഹന്‍ ദത്തന്‍, എഎസ്‌ഐ പി സജേഷ് കുമാര്‍, സീനിയര്‍ സിപിഒമാരായ പി സുധര്‍മന്‍, രാജീവ്കുമാര്‍ പാ ലത്ത്, സിപിഒ ബിജിലമോള്‍, സി റ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്, സൈബര്‍സെല്ലിലെ സ്‌കൈലേഷ്, ഡിസിആര്‍ബിയിലെ എഎ സ്‌ഐ നിധീഷ് എന്നിവര്‍ അന്വേ ഷക സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു