മത്സ്യവില്‍പ്പനക്കാന്‍ മാലമോഷ്ടിച്ചതായി പരാതി

താനൂര്‍: നാലര വയസ്സുകാരിയുടെ മാല മത്സ്യവില്‍പ്പനക്കാരന്‍ കവര്‍ന്നതായി പരാതി. ചൊവ്വാഴ്‌ച രാവിലെ താനാളൂര്‍ സലഫി മസ്‌ജിദിനു സമീപത്ത്‌ വച്ച്‌ റോഡരികിലൂടെ നടന്നു പോകുയായിരുന്ന കുട്ടിയുടെ ഒന്നര പവന്റെ മാലയാണ്‌ മോഷ്ടിച്ചത്‌.
കുട്ടിയുടെ കയ്യില്‍ ഒരു കവറില്‍ കുറച്ച്‌ മീന്‍കൊടുത്തിട്ട്‌ ഇത്‌ ഉമ്മയ്‌ക്ക്‌ കൊടുക്കണമെന്ന്‌ പറഞ്ഞ ശേഷം കഴുത്തില്‍ കിടന്ന ഒന്നരപ്പവന്‍ തുക്കം വരുന്ന മാല ഊരിയെടുക്കുകയായിരുന്നത്രെ.

കുട്ടി വീട്ടിലെത്തി ഈ വിവരം പറഞ്ഞതോടെയാണ്‌ മോഷണവിവരം വീട്ടുകാരറിഞ്ഞത്‌. ഉടനെ വീട്ടുകാരും സമീപവാസികളും റോഡിലെത്തി തിരച്ചില്‍നടത്തിയെങ്ങിലും ഇയാളെ കണ്ടെത്താനായില്ല.
കുട്ടിയുടെ പിതാവ്‌ താനൂര്‍ പോലീസില്‍ പരാതി നല്‍കി

Share news
error: Content is protected !!
Scroll to Top