താനൂർ നഗര മധ്യത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം

താനൂർ: നഗരത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. ബീച്ച് റോഡിൽ സെൻട്രൽ കോംപ്ലക്സിലുള്ള ‘ഹലാൽ ഗോൾഡ് ‘ എന്ന ജ്വല്ലറിയിലാണ് സംഭവം നടന്നത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തിയത്. ഷോക്കേസിൽ വച്ചിരുന്ന സ്വർണാഭരണങ്ങൾ കാണിക്കുവാൻ വേണ്ടി ജീവനക്കാരൻ എണീറ്റ സമയത്താണ് മോഷണം നടത്തിയത്.

ഏകദേശം 40,000 രൂപ വിലവരുന്ന കൈചെയിൻ ആണ് മോഷണം നടത്തിയത്.

35 വയസ്സ് തോന്നിക്കുന്ന മുണ്ടുടുത്ത് കള്ളി ഷർട്ട് ധരിച്ച് തൊപ്പിയുമിട്ട യുവാവാണ് മോഷണം നടത്തിയത്.
ജ്വല്ലറി ഉടമസ്ഥന്റെ പരാതിയിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരിയിലും സമാനമായ രീതിയില്‍ മോഷണം നടന്നതായി താനൂര്‍ സിഐ പ്രമോദ്‌ പറഞ്ഞു

Share news
error: Content is protected !!
Scroll to Top