ദില്ലി കലാപം: സീതാറാം യെച്ചൂരിക്കെതിരെ അനുബന്ധ കുറ്റപത്രം: വ്യാപക പ്രതിഷേധം

ദില്ലി ദല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ കുറ്റപത്രവുമായി ദില്ലി പോലീസ്‌. അനുബന്ധകുറ്റപത്രത്തിലാണ്‌ അദ്ദേഹത്തിന്റെതടക്കമുള്ളവരുടെ പേര്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യച്ചൂരിക്ക്‌ പുറമെ, ഭീം ആദ്‌മി നേതാവ്‌ ചന്ദ്രശേഖരന്‍, സ്വരാജ്‌ അഭിയാന്‍ നേതാവ്‌ യോഗേന്ദ്ര യാദവ്‌, സാമ്പത്തിക വിദഗ്‌ദ്ധ ജയതി ഘോഷ്‌, ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്‌, ഡോക്യുമെന്ററി സംവിധായക്‌ന്‍ രാഹുല്‍ റോയ്‌ എന്നിവരുടെ പേരുകളും അനുബന്ധ കുറ്റപത്രത്തിലുണ്ട്‌.
ജെഎന്‍യുവിലേയും ജാമിയ മലിയ യൂണിവേഴ്‌സിറ്റികളിലേയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ കേസുമായി ബന്ധപ്പെട്ടാണ്‌

എന്നാല്‍ വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്ന്‌ പരക്കെ ആക്ഷേപമുള്ള ബിജെപി നേതാക്കളുടെ ആരുടെയും പേര്‌ ഇതിലില്ല.

സര്‍ക്കാരിന്റെ ഭീഷണിപ്പെടുത്തല്‍ വഴി പൗരത്വ ഭേദഗതി നിയമം പോലെയുള്ള വിവേചനപരമായ നിയമങ്ങള്‍ക്കെതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന്‌ സീതാറാം യെച്ചൂരി വ്യക്തമാക്കി. ജാതി മതം വര്‍ണ്ണം, രാഷ്ട്രീയം ഇവയക്കെല്ലാം അതീതമായി എല്ലാ ഇന്ത്യക്കാരും തുല്യരാണ്‌. അടിയന്തരാവ്‌സ്ഥയെ നാം ചെറുത്തു, ഇതിനെയും പരാജയപ്പെതുത്തുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

സീതാറാം യെച്ചൂരിയുള്‍പ്പെടുയുള്ളവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയത്‌ ഞെട്ടിപ്പിക്കുന്നതാണെന്ന്‌ ശശി തരൂര്‌ എംപി പ്രതികരിച്ചു. നമ്മുടെ രാജ്യത്ത്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •