ഇന്ത്യയില്‍ 47 ലക്ഷം കടന്ന്‌ കോവിഡ്‌ ബാധിതര്‍

ദില്ലി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്‌ 94,372 പുതിയ കോവിഡ്‌ രോഗികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതോടെ രാജ്യത്ത്‌ ആകെ കോവിഡ്‌ ബാധിച്ചവരുടെ എണണം 47,54, 357 ആയി ഉയര്‍ന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത്‌ 78, 586 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. ഇന്നലെ മാത്രം 1,114 പേര്‍ കൂടി കോവിഡിന്‌ കീഴടങ്ങി.

രോഗം ബാധിച്ചവരില്‍ ഇതുവരെ 37,02,595 പേര്‍ രോഗമുക്തരായി. നിലവില്‍ 9.73,175 പേര്‍ ചികിത്സയിലുണ്ട്‌.
മഹാരാഷ്ട്രയിലാണ്‌ ഇപ്പോഴും രോഗബാധിതരുടെ എണ്ണം കൂടുതല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 23,336 പുതിയ രോഗികളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മുംബൈയില്‍ മാത്രം 2371 പേര്‍ക്ക്‌ കൂടി കോവിഡ്‌ ബാധിച്ചു.

ലോകത്ത്‌ ഇതുവരെ രണ്ട്‌ കോടി എണ്‍പത്തി ഒന്‍പതിനായിരത്തില്‍ പരം ആളുകള്‍ക്കാണ്‌ ഈ മഹാമാരി പിടപെട്ടത്‌. ഒന്‍പത്‌ ലക്ഷത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്‌തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •