ചിറമംഗലം-പൂരപ്പുഴ റോഡ് ഗതാഗതയോഗ്യമാക്കണം;മുസ്ലിംലീഗ്

പരപ്പനങ്ങാടി: ചിറമംഗലം-പൂരപ്പുഴ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. സമരം പി കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

എം വി ഹസ്സന്‍കോയ മാസ്റ്റര്‍ അധ്യക്ഷനായി. സയ്യിദ് പി എസ് എച്ച് തങ്ങള്‍, സി അബ്ദുറഹ്മാന്‍കുട്ടി, സി ടി അബ്ദുല്‍നാസര്‍, പി വി കുഞ്ഞിമരക്കാര്‍, പി അലിഅക്ബര്‍, നവാസ് ചിറമംഗലം, സി ഹംസ, സാബിര്‍ കല്ലന്‍, എന്‍ വി പി മുഹമ്മദ്, ശമീം പൂരപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top