
എലത്തൂര്‍: ആളില്ലാത്ത സമയത്ത് വീടുകളിലും കടകളിലും മോഷണം നടത്തിയ അഞ്ച് തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി. സേലം സ്വദേശികളായ ആതിര (28), രാജേശ്വരി (27), തായമ്മ (31), രമ്യ (30), ശിവാനി (37) എന്നിവരെയാണ് നാട്ടുകാര്‍ പിടികുടി പൊലീസിന് കൈമാറിയത്. മോഷ്ടിച്ച സാധനങ്ങള്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടി ഇവരെ പൊലീസിന് കൈമാറിയത്.
ബാലുശേരിയില്‍ വാടകയ്ക്ക് താമസിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. ഇതില്‍ രാജേശ്വരിക്കെതിരെ വെള്ളയില്‍ സ്റ്റേഷനിലും എറണാകുളം പറവൂരിലും മോഷണക്കേസുകളുണ്ട്. എടക്കാട്ണ് കക്കുഴിപ്പാലത്തിനടുത്തുള്ള വിടുകളിലും വര്‍ക് ഷോപ്പിലുമുള്ള ഇരുമ്പ് ഉപകരണങ്ങളും കാറിന്റെ ബാറ്ററികളും ഇന്‍വെര്‍ട്ടറുകളുമാണ് സംഘം കവര്‍ന്നത്.
വ്യാഴാഴ്ച രാവിലെ മുതല്‍ ഇവര്‍ മേഖലയില്‍ കറങ്ങിനടന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പകല്‍ 2.15ഓടെയാണ് ഇവര്‍ വര്‍ക്ക് ഷോപ്പില്‍നിന്ന് 10,000 രൂപ വിലയുള്ള ബാറ്ററി കടത്തിയതെന്ന് കട ഉടമ എടക്കാട് പൂവാട്ടു വീട്ടില്‍ പി ഷാജി പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മോഷണ സാധനങ്ങള്‍ കനാലിന്റെ വശങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. എസ്‌ഐ അജിത് ചന്ദ്രന്റെ നേതൃത്വത്തിലു ള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




