മലക്കപ്പാറയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ മലക്കപ്പാറയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു. കുട്ടി പരിക്കുകളോടെ രക്ഷപെട്ടു. വീരന്‍കുടി ഉന്നതിയിലാണ് സംഭവം. ഇന്നലെ രാത്രി രണ്ടുമണിയോടെ കിടന്നുറങ്ങുന്നതിനിടെ വീട്ടില്‍ കയറി പുലി കുട്ടിയെ കടിച്ചുകൊണ്ടുപോകുന്നത്. പിന്നാലെ രക്ഷിതാക്കള്‍ ബഹളം വച്ചതോടുകൂടി കുഞ്ഞിനെ ഉപേക്ഷിച്ച് പുലി പോവുകയായിരുന്നു.

തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ടെങ്കിലും കുട്ടിക്ക് ഗുരുതരപരിക്കുകളൊന്നുമില്ല. പരിക്കേറ്റ കുട്ടിയെ തൃശൂര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബേബി രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് പുലി കടിച്ചുകൊണ്ടുപോയത്. പുലിയുടെ ശബ്ദം കേട്ട വീട്ടുകാര്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ കണ്ടത് കുഞ്ഞിനെ കടിച്ച് വലിച്ച് ഇയച്ച് കൊണ്ടുപോകുന്നതാണ് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top