
ബേപ്പൂര്‍: നിയമാനുസൃത പാസ് ഇല്ലാതെ മണല്‍ കടത്തിക്കൊണ്ടുവന്ന ടിപ്പര്‍ ലോറി ബേപ്പൂര്‍ പൊലീസ് പിടികൂടി. മലപ്പുറം പുളിക്കലില്‍ നിന്ന് ബേപ്പൂര്‍ നടുവട്ടത്തേക്ക് മണല്‍ കൊണ്ടുവരികയായിരുന്ന വലിയ ടിപ്പര്‍ ലോറി ബേപ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം ബേപ്പൂര്‍ എസ്എച്ച്ഒ ഇന്‍ സ്‌പെക്ടര്‍ ആര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡ്രൈവര്‍ മലപ്പുറം സ്വദേശി വത്സരാജിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. പിടി ച്ചെടുത്ത മണല്‍ ഉള്‍പ്പെടുന്ന വാഹനം റിപ്പോര്‍ട്ട് സഹിതം കലക്ടര്‍ക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




