കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. പാളയം കമ്മത്ത്‌ലൈനിലെ റാണി ജ്വല്ലറിയില്‍ നിന്നും ബുധനാഴ്ച വൈകുന്നേരമാണ് അഞ്ചരപ്പവന്റെ മാല മോഷ്ടിച്ചത്. മാല മോഷ്ടിച്ച തിരൂര്‍ പറവണ്ണ സ്വദേശി ആഷിക് ആണ് പിടിയിലായത്.
ഇയാള്‍ സ്വര്‍ണ്ണം വാങ്ങാനുള്ള കസ്റ്റമര്‍ എന്ന രീതയില്‍ ജ്വല്ലറിയില്‍ എത്തുകയും ഉടമയുടെ ശ്രദ്ധ തെറ്റിച്ച് മേശയിലുണ്ടായിരുന്ന സ്വര്‍ണ്ണം മോഷ്ടിച്ച് മുങ്ങുകയായിരുന്നു. പിന്നീട് സ്വര്‍ണ്ണം നഷ്ടപ്പെട്ടത് മനസ്സിലാക്കി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് മോഷണം മനസ്സിലാക്കുന്നത്. സമാനമായ രീതിയില്‍ മോഷണം നടത്തുന്നവരെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ആഷിക് ആണ് പ്രതിയെന്ന് തിരിച്ചറിയുന്നത്.
ആഷിക്കിനെതിരെ ഫറോക്ക്, തിരൂര്‍, തിരൂരങ്ങാടി, പാണ്ടിക്കാട് സമാനമായ കേസുകളുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിതകുമാരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്ത.



