ന്യൂഡൽഹി : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് (39) അന്തരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ക്യാപ്റ്റൻ ബാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഈ മരണത്തോടെ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരണപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഊട്ടിക്ക് സമീപം കൂനൂരിൽ വനമേഖലയിൽ സൈനികർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണാണ് 14 പേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്.
വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ ഡയറക്ടർ സ്റ്റാഫ് ആയിരുന്നു വരുൺ സിംഗ്.
കഴിഞ്ഞവർഷം ഉണ്ടായ അപകടത്തിൽ നിന്ന് എൽ സി യെ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു.



