പരപ്പനങ്ങാടി നഗരത്തില്‍ മോഷണം തുടര്‍ക്കഥയാകുന്നു;ഹോട്ടലിലും കടകളിലും പൂട്ട് തകര്‍ത്ത് മോഷണം

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരത്തില്‍ മോഷണം തുടര്‍ക്കഥയാകുന്നു. നഗരമധ്യത്തിലെ റെഡ്‌റോസ് ഹോട്ടലില്‍ നിന്ന് എട്ടായിരം രൂപയും നേര്‍ച്ചപ്പെട്ടികളിലെ പണവും മോഷണം പോയിട്ടുണ്ട്. കൂടാതെ ഫവാന്‍
ഫൂട്ട് വെയര്‍ കടയുടെയും മാതൃഭൂമി ബ്യൂറോയുടെയും പൂട്ടുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് വിവരം.

റെഡ്‌റോസ് ഹോട്ടലില്‍ കഴിഞ്ഞമാസവും മോഷണം നടക്കുകയും പണം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.

ബാങ്കുകളുള്‍ ഉള്‍പ്പെടെ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി എസിസി കോംപ്ലക്‌സില്‍ മോഷണം തുടര്‍ക്കഥയാകുന്നത് കച്ചവടക്കാരെയും സ്ഥാപന ഉടമകളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top