കഞ്ചാവ് കടത്ത്; തമിഴ്‌നാട് സ്വദേശിക്ക് 5 വർഷം തടവ്

മഞ്ചേരി : കഞ്ചാവ് കടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. മധുര തിരുമംകുളം പാറപ്പെട്ടി സിക്കാഊറണി ശിവനെ (52)യാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്മി ടി ജി വർഗീസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷത്തെ അധിക തടവ് അനുഭവിക്കണം.

2017 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. എംഇഎസ് കോളേജ് പരിസരത്തെ കുരിശു പള്ളിക്കുസമീപത്തുനിന്നാണ് കൊളത്തൂർ പൊലീസ് പ്രതിയെ പിടികൂടിയത്.

വിൽപ്പനക്കായി കൊണ്ടുവന്ന 5.9 കിലോ കഞ്ചാവാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി സുരേഷ് ഹാജരായി. പെരിന്തൽമണ്ണ ഇൻസ്പെക്ടറായിരുന്ന സാജി കെ എബ്രഹാമാണ് കുറ്റപത്രം സമർപ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top