കോഴിക്കോട് :ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തിനിടെ ബസിന്റെ ഗ്ലാസ് തെറിച്ച് യാത്രക്കാരിക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. കോഴിക്കോട് രണ്ടാം ഗേറ്റിലെ ബസ്‌റ്റോപ്പില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് ചേവായൂര്‍ റൂട്ടില്‍ വരികയായിരുന്ന കടുപ്പയില്‍ ബസ്സും കോഴിക്കോട് ചേവരമ്പലം റൂട്ടില്‍ വരികയായിരുന്ന മാനിര്‍ഷ ബസ്സിലെ ജീവനക്കാരും തമ്മിലാണ് സമയത്തെ ചൊല്ലി തര്‍ക്കമുണ്ടായത്. സിവില്‍ സ്റ്റേഷനില്‍ ഇരു ബസുകളും എത്തിയപ്പോഴുള്ള സമയത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. രണ്ടാം ഗേറ്റ് ബസ് സ്‌റ്റോപ്പില്‍ എത്തിയപ്പോള്‍ കടുപ്പയില്‍ ബസ്സിന്റെ ഡ്രൈവര്‍ മാനിര്‍ഷ ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് ഹോളോ ബ്രിക് ഉപയോഗിച്ച് അടിച്ചുതകര്‍ക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ബസ്സുകള്‍ ടൗണ്‍പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




