മോഷണക്കേസ് പ്രതി പിടിയില്‍

കോഴിക്കോട് : നിരവധി കേസുകളില്‍ പ്രതി അന്തര്‍ജില്ലാ മോഷ്ടാവ് പിടിയിലായി. മാവൂര്‍ തെങ്ങിലകടവ് സ്വദേശി നാഗേഷി(33)നെയാണ് കസബ പൊലീസ് പിടികൂടിയത്. ഇയാള്‍ മാനാഞ്ചിറയിലുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്റെ വാതില്‍പ്പൂട്ട് പൊളിച്ച് ലാപ്‌ടോപ്പ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

മോഷണം, പിടിച്ചുപറി, ലഹരി ഉപയോഗം എന്നിവയ്ക്ക് കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നാഗേഷിനെതിരെ കേസുണ്ട്. കഴിഞ്ഞ മാസമാണ് കണ്ണൂര്‍ ജില്ലാ ജയിലില്‍ നിന്ന് പ്രതി പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top