HIGHLIGHTS : Salute to the brave soldiers trying to suppress the terrorists: KK Shailaja

കണ്ണൂര്‍: പഹല്‍ഗാമില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ കെ ശൈലജ. ഭീകരവാദികളെ ചെറുക്കാന്‍ സൈന്യം നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ഒന്നിച്ചുനില്‍ക്കുമെന്നും ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ധീര സൈനികര്‍ക്ക് അഭിവാദ്യങ്ങളെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശൈലജയുടെ പ്രതികരണം.

‘ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ധീര സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍. നിഷ്‌കളങ്കരായ സഞ്ചാരികളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. മതഭീകരത എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതായിരുന്നു പഹല്‍ഗാം ആക്രമണം. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26 പേരുടെയും ജീവന്‍ ഏറെ വിലപ്പെട്ടതാണ്. അതില്‍ പ്രതികരിച്ചു കൊണ്ട് സൈന്യം നടത്തുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ അറിയിക്കുന്നു. പാക്ക് അധീന കശ്മീരിലെയും പാക്കിസ്ഥാനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കമുള്‍പ്പെടെ ഭീകരവാദികളെ ചെറുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. ഇതോടൊപ്പം അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള നയതത്ര ഇപെടല്‍ നടത്താനും രാജ്യത്തിനു കഴിയണം.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം’- കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. യൂണിയന്‍ സര്‍ക്കാരും പ്രതിരോധ സേനകളും തീവ്രവാദത്തിനെതിരായി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ എത്തിക്കാനും പാകിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകള്‍ കൂടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു