അഴകിന്റെയും കരുത്തിന്റെയും പ്രദര്‍ശനമായി ബോഡി ബില്‍ഡിംഗ്

brilliant

ശരീര സൗന്ദര്യത്തിന്റെ അഴകും കരുത്തും കാണിച്ച് ബോഡി ബില്‍ഡിംഗ് പ്രദര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കായിക പ്രദര്‍ശനങ്ങളുടെ ഭാഗമായാണ് ബോഡി ബില്‍ഡിംഗ് പ്രദര്‍ശനം അരങ്ങേറിയത്.

കഴിഞ്ഞ വര്‍ഷത്തെ മിസ്റ്റര്‍ കേരള സാബിത്ത്, ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാന ചാമ്പ്യനായ സിമില്‍ രാജന്‍, സ്‌പോര്‍ട്‌സ് ഫിസിക്കില്‍
മിസ്റ്റര്‍ സൗത്ത് ഏഷ്യ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ സചിന്‍, രാജ്യാന്തര താരം കവിത എന്നിവര്‍ പ്രദര്‍ശനത്തിനെത്തി.

കായികമാണ് ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച
ബോഡി ബില്‍ഡിംഗ് പ്രദര്‍ശനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് വി ജോണ്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി നൗഷാദ്, ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഗിരീഷ്, സെക്രട്ടറി ബാബു ഹനാന്‍, വികെ സാബിറ, ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
കായിക പ്രദര്‍ശനത്തില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ യോഗ പ്രദര്‍ശനം നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top