Section

malabari-logo-mobile

ഫോണ്‍ മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം മോഷ്ടാവ് പിടിയില്‍; ഒരു മൊബൈല്‍ തേടി പോയ താനൂര്‍ പോലീസ് കണ്ടത് മൊബൈലിന്റെ പൂക്കാലം

HIGHLIGHTS : പ്രതിയെ ഇന്ന് .പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും

താനൂര്‍; താനൂര്‍ ബ്ലോക്ക് റോഡിലുളള ടെക്‌സറ്റൈല്‍സില്‍ നിന്നും കടയുടമയെ കബളിപ്പിച്ച് മൊബൈല്‍ മോഷ്ടിച്ചയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി താനൂര്‍ പോലീസ്. തിരൂരങ്ങാടി സ്വദേശി ബിയാസ് ഫാറൂഖ് ആണ് പിടിയിലായത്.

ബ്ലോക്ക് റോഡ് ജംഗ്ഷനിലെ ഫക്രുദ്ദീന്‍ എന്നവരുടെ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. തുണിത്തരങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന നിരവധി തുണിത്തരങ്ങള്‍ നോക്കുകയും ഷോപ്പുടമ കൂടുതല്‍ തുണിത്തരങ്ങള്‍ എടുക്കുന്നതിനായി ഷോപ്പിന് ഉള്ളിലേക്ക് കയറിയ സമയം ബിയാസ് ഷോപ്പ് ഉടമയുടെ മൊബൈല്‍ ഫോണ്‍ എടുത്ത് മുങ്ങുകയായിരുന്നു. . ഇതോടെ ഷോപ്പുടമ താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെ പോലീസ് വ്യാപകമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു . തുടര്‍ന്ന് മോഷ്ടാവ് ഓട്ടോറിക്ഷയിലാണ് വന്നതാണെന്ന് തിരിച്ചറിയുകയും പിന്തുടരുകയും ചെയ്തു. ഇതോടെ പ്രതി ഓട്ടോ മാറിക്കയറി യാത്ര തുടര്‍ന്നു. ഇതിനിടെ പ്രതിയുടെ പൂര്‍ണ്ണമായ മേല്‍വിലാസവും പോലീസ് ശാസ്ത്രീയമായി കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന പ്രതിയുടെ വീട്ടിലെത്തി പിടികൂടുകയുമായിരുന്നു. ഇയാളുടെ വീട്ടില്‍നിന്നും നിരവധി മൊബൈല്‍ഫോണുകളാണ് പോലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും സമാനമായ കുറ്റകൃത്യത്തിന് കേസ് നിലവിലുണ്ട്.

sameeksha-malabarinews

.താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്‌ന്റെ നേതൃത്വത്തില്‍ സബ്ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് എന്‍ .താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, സബറുദ്ദീന്‍ അഖില്‍ തോമസ്, ജോസ് എന്നിവരും താനൂര്‍ ഡാന്‍ഫ് അംഗങ്ങളും ചേര്‍ന്ന് ആണ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്.

പ്രതിയെ ഇന്ന് .പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!