ആര്യാടന്‍ മുഹമ്മദിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ 70 വര്‍ഷങ്ങള്‍ ആഘോഷിക്കാനൊരുങ്ങി മലപ്പുറത്ത് കോണ്‍ഗ്രസ്

മലപ്പുറം; മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ 70 വര്‍ഷങ്ങള്‍ വിപുലമായ പരിപാടികളോട് കൂടി കൊണ്ടാടുവാന്‍ ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

പരിപാടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ 34 വര്‍ഷത്തെ നിയമസഭ പ്രവര്‍ത്തനത്തില്‍ നിയമസഭയില്‍ നടത്തിയ ബഡ്ജറ്റ് പ്രസംഗങ്ങളുടെ നാള്‍വഴികള്‍ എന്ന പേരില്‍ ഒരു ഗ്രന്ഥവും കൂടാതെ ആത്മകഥയും ദേശീയ-സംസ്ഥാന തലത്തില്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക നായകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സ്മരണികയും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.
ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന എല്ലാ നിയോജകമണ്ഡലം തലത്തിലും നടക്കുന്ന വിവിധ ആഘോഷ പരിപാടികള്‍ക്കും തീരുമാനമായി.

യോഗം ഡി.സി.സി പ്രസിഡന്റ അഡ്വ വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. വി.എ കരീം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, യുഡിഎഫ് ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍ , ഇ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, യു അബൂബക്കര്‍, ആര്‍.എസ് പണിക്കര്‍,വി ബാബുരാജ്, വീക്ഷണം മുഹമ്മദ്, പി രാധാകൃഷ്ണന്‍ മാസ്റ്റര്‍ , കെ.എ പത്മകുമാര്‍, എം.വി ശ്രീധരന്‍ മാസ്റ്റര്‍, പന്ത്രോളി മുഹമ്മദലി, സി സേതുമാധവന്‍, വി.പി ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു. എ ഗോപിനാഥ് സ്വാഗതവും പണായി ജേക്കബ് നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top