Section

malabari-logo-mobile

വള്ളിക്കുന്ന്‌ മാലമോഷണം : പ്രതിയെ റിമാന്റ്‌ ചെയ്‌തു

HIGHLIGHTS : പരപ്പനങ്ങാടി: വള്ളിക്കുന്ന്‌ കൊടക്കാട്‌ വീട്ടമുറ്റത്ത്‌ വച്ച്‌ വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കേസില്‍ അറസ്റ്റിലായ 19കാരനെ പരപ്പനങ്ങാടി കോടതി 14 ദിവസത്...

പരപ്പനങ്ങാടി: വള്ളിക്കുന്ന്‌ കൊടക്കാട്‌ വീട്ടമുറ്റത്ത്‌ വച്ച്‌ വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കേസില്‍ അറസ്റ്റിലായ 19കാരനെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. പരപ്പനങ്ങാടി അയ്യപ്പന്‍കാവിന്‌ പടിഞ്ഞാറുവശം താമസ്സിക്കുന്ന വടക്കേപുറം ശുഹൈബാണ്‌ റിമാന്റിലായത്‌. ഇന്നലെയാണ്‌ ഇയാളെ പോലീസ്‌ പിടികൂടിയത്‌. കൊടക്കാട്‌ സ്വദേശി തെക്കുഞ്ചേരി സൗദാമിനിയുടെ 4 പവന്റെ മാലയാണ്‌ വഴിചോദിക്കനെന്ന വ്യാജേന സമീപിച്ച്‌ പൊട്ടിച്ചെടുത്തത്‌.

മോഷണം നടത്തിയ മുതലുമായി മാറ്റ്‌ നോക്കാന്‍ പരപ്പനങ്ങാടിയിലെ ഒരു ജ്വല്ലറി വര്‍ക്‌സില്‍ ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഈ വിവരം അറിഞ്ഞ ഉടമസ്ഥര്‍ നടത്തിയ അന്വേഷണമാണ്‌ ശുഹൈബിനെ കുടിക്കിയത്‌.. പ്രതിയെ തിരിച്ചറിഞ്ഞ ഈ വിവരം പോലീസിന്‌ കൈമാറി. കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടയില്‍ ശുഹൈബ്‌ ഈ സ്വര്‍ണ്ണമാല ചെമ്മാട്ട ഒരു പ്രശസ്‌ത ജ്വല്ലറിയില്‍ എണ്‍പതിനായിരം രൂപക്ക്‌ വിറ്റിരുന്നു.
പിന്നീട്‌ ഇയാളുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ വലയില്‍ വീഴുകയായിരുന്നു. സ്വര്‍ണ്ണമാലയുടെ ഉടമയായ വീട്ടമ്മ ശുഹൈബിനെ തിരിച്ചറിഞ്ഞിട്ടുമുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!