പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകരും പോലീസും തമ്മില്‍ നിരവധി തവണ സംഘര്‍ഷം

cpimപരപ്പനങ്ങാടി: ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന യഞ്‌ജമൂര്‍ത്തി മന്ദിരത്തിലേക്ക്‌ ഒന്നിലധികം തവണ പോലീസ്‌ എത്തിയത്‌ സംഘര്‍ഷത്തിനിടയാക്കി.

രാവിലെ സംഘര്‍ഷമുണ്ടായ യഞ്‌ജമൂര്‍ത്തി മന്ദിരത്തിന്‌ മുന്നില്‍ പരപ്പനങ്ങാടി പോലീസ്‌ വൈകീട്ട്‌ വീണ്ടുമെത്തി അവിടെ കൂടിനിന്നിരുന്നവരുടെ ഫോട്ടേയെടുത്ത്‌ തുടങ്ങിയതോടെ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരാകുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ പോലീസും സിപിഎമ്മുകാരുമായി രൂക്ഷമായ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ രംഗം ശാന്തമായത്‌. പിന്നീട്‌ പ്രവര്‍ത്തകര്‍ പരപ്പനങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. cpim 2

ഇന്ന്‌ രാവിലെ റോഡില്‍ കല്ലുകള്‍ നിരത്തി ഗതാഗതതടസം സൃഷ്ടിച്ച ഹര്‍ത്താല്‍ അനുകൂലികളെ തേടി പോലീസ്‌ പാര്‍ട്ടിഓഫീസിന്‌ ഉള്ളില്‍ കയറിയത്‌ സങ്കര്‍ഷത്തിനിടയാക്കിയിരുന്നു. ഓഫീസിനുള്ളിലുണ്ടായിരുന്നവരുടെ ഫോട്ടോ എടുക്കുകയും ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്‌തതോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. തുടര്‍ന്ന്‌ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ പരപ്പനങ്ങാടി എസ്‌ഐ ജയനുമായി രൂക്ഷമായ വാക്കേറ്റവും പിടിവലിയും നടന്നിരുന്നു. ആ സമയത്ത്‌ അവിടെയുണ്ടായിരുന്ന സിപിഎം അനുഭാവിയായ എന്‍ റഹീമിനെ കസ്റ്റഡിയിലെടുത്ത്‌ പോലീസ്‌ മര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ സിപിഎം പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top