
മേലാറ്റൂര്‍: മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് നാല് ലക്ഷം രൂപയുടെ മൊബൈല്‍ മോഷ്ടിച്ച പ്രധാന പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍. താഴേക്കോട് അരക്കുപറമ്പ് സ്വദേശി ബംഗ്ലാവുപറമ്പില്‍ വീട്ടിലെ മുഹമ്മദ് സലീമിനെ (27)യാണ് മേലാറ്റൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം ഗോപകുമാറും സംഘവും അറസ്റ്റുചെയ്തത്. പട്ടിക്കാട് ചുങ്കത്ത് മുസ്ബ മൊബൈല്‍ കടയില്‍ ശനി പുലര്‍ച്ചെ 2.15ഓടെയാണ് മോഷണ നടന്നത്.
ഷട്ടറും ഗ്ലാസ് വാതിലും പൊളി ച്ച് അകത്തെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ പ്രതി പിടിയിലായത്. ഇയാളെ സഹായിച്ച കാര്യവട്ടം സ്വദേശി ഒളിവിലാണ്.
സിസിടിവി ദൃശ്യങ്ങളും ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയുമാ ണ് പൊലീസിന് തുമ്പായത്. മോ ഷണം നടന്ന കടയുടെ സമീപത്തെ മില്ലിനടുത്തായി കാര്‍ നിര്‍ ത്തിയിട്ടിരുന്നു. പൊലീസ് നായ ഇതുവരെ മണം പിടിച്ചെത്തി. തു ടര്‍ന്ന് പല സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും സംശയമുള്ള ആളുകളെയും വാഹനങ്ങളെ യും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് വരം ലഭിച്ചു. തുടന്ന് സലീമിന്റെ സഹായിയുടെ കാര്യവട്ടത്തെ വീട് ഞായറാഴ്ച പുലര്‍ച്ചെ പൊലിസ് വളഞ്ഞ് ഇയാളെ പിടികൂടി. സഹായി ഓടി രക്ഷപെട്ടു.
മുറിയിലെ കട്ടിലിനടിയില്‍ തൊണ്ടി മുതലും കണ്ടെത്തി. സഹായിയുടെ കാറിലെത്തിയാണ് മോഷണം നടത്തിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ റെജി മോന്‍ ജോസഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ മന്‍സൂര്‍ പള്ളിക്കുന്ന്, എസ്‌ഐ ഫക്രുദ്ദീന്‍ അലി, ഗോപാലകൃഷ്ണന്‍ അനനല്ലൂര്‍, അമീന്‍ കോട്ടപ്പള്ള, രാകേഷ് ചന്ദ്ര, ഐ പി രാജേഷ്, രഘുനാഥന്‍ കുന്നപ്പള്ളി, പ്രമോദ് കൊളത്തൂര്‍ എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



