
തിരൂര്‍: ബാംഗ്ലൂരില്‍ നിന്നും വില്പനക്കായി എത്തിച്ച മാരക രാസലഹരിയായ എംഡിഎംഎയുമായി 3 യുവാക്കളെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐ പി എസിന്റെ നിര്‍ദ്ദേശാനുസരണം തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് തന്‍സീഫ് (27),ചങ്ങമ്പള്ളി മടത്തിപറമ്പില്‍ ഹൌസ്, തിരുനാവായ, ജാഫര്‍ സാദിഖ് (39)ചെറിച്ചവീട്ടില്‍ കാട്ടിയകടവത് ഹൌസ്, നിറമരുതൂര്‍, ഷിബില്‍ റഹ്‌മാന്‍ (24)പുത്തനാട്ടുപറമ്പില്‍ ഹൌസ്, താനാളൂര്‍ എന്നിവരെയാണ് 45 ഗ്രാം രാസലഹരിയുമായി പിടികൂടിയത്.
തിരൂര്‍ റിങ് റോഡിന് അടുത്ത പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും ഇവരെ പിടി കൂടുമ്പോള്‍ രണ്ടു കാറുകളും ഉണ്ടായിരുന്നു.ഇതില്‍ രണ്ടു പേര്‍ ഗള്‍ഫില്‍ നിന്നും ലീവിന് വന്നിരുന്നവരാണ് , തിരൂരിലെ കോളേജിലെയും സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വില്പന നടത്തുവാനാണ് ഇവര്‍ രാസ ലഹരി കൊണ്ടു വന്നത് എന്നാണ് പ്രാഥമികമായ നിഗമനം.
തിരൂര്‍ ഡി വൈ എസ് പി.കെ എം ബിജുവിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഇന്‍സ്പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്പെക്ടര്‍ സുജിത് ആര്‍ പി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ അരുണ്‍,ബിനു സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍, ദില്‍ജിത്, ധനീഷ് കുമാര്‍, സുജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



