ശുചിത്വം പാലിച്ചില്ല; ഹോട്ടല്‍ ഉടമക്ക് ജാമ്യമില്ലാ വാറന്റ്

നാദാപുരം: ആരോഗ്യവകുപ്പ് ഫയല്‍ചെയ്ത കേസില്‍ ഹോട്ടല്‍ ഉടമക്കെതി രെ കോടതി ജാമ്യമില്ലാ വാറന്റ് പു റപ്പെടുവിച്ചു. കല്ലാച്ചിയിലെ ഹോ ട്ടല്‍ ഉടമയ്ക്കാണ് നാദാപുരം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച ത്. മൂന്നുമാസംമുമ്പാണ് ഹോട്ട ലിനെതിരെ ആരോഗ്യവകുപ്പ് കേസ് ഫയല്‍ ചെയ്തത്. ഹോട്ടലില്‍ നടത്തിയ പരിശോ ധനയില്‍ ശുചിത്വമില്ലാതെയും ആരോഗ്യ വകുപ്പ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിക്കു ന്നതായി കണ്ടെത്തിയിരുന്നു.

നി രവധി തവണ അധികൃതര്‍ ഈ വി ഷയത്തില്‍ നിര്‍ദേശങ്ങള്‍ നല്‍ കിയെങ്കിലും ഹോട്ടല്‍ ഉടമ ഗൗ നിക്കാതായതോടെയാണ് ആരോഗ്യ വകുപ്പ് കേസ് ഫയല്‍ ചെയ്തത്. കേസ് നടപടികള്‍ ആരംഭിച്ചിട്ടും ഹോട്ടല്‍ ഉടമ തുട ര്‍ച്ചയായി കോടതിയില്‍ ഹാജരാ കാതിരുന്നതോടെയാണ് കോട തി വാറന്റ് പുറപ്പെടുവിച്ചത്. പൊ തുജനാരോഗ്യ സംരക്ഷണ നിയ മം നിയമസഭ പാസാക്കിയതിനു ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണ് ഇത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top