പരപ്പനങ്ങാടിയില്‍ അംഗന്‍വാടിയില്‍ മോഷണം

പരപ്പനങ്ങാടി: പുത്തരിക്കല്‍ തിരുത്തിയില്‍ അംഗന്‍വാടിയില്‍ മോഷണം. വ്യാഴാഴ്ച രാത്രിയാണ് മോഷ്ടാവ് പൂട്ട് പൊളിച്ച് അകത്ത് കയറിയത്.

അംഗന്‍വാടിയിലെ ടെലിവിഷന്‍, കുട്ടികളുടെ ടോയ്‌സ്, പഠനോപകരണ കിറ്റ് എന്നിവ മോഷ്ടിച്ചു.

പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധര്‍ എത്തി തെളിവെടുപ്പ് നടത്തി.

 

Share news
error: Content is protected !!
Scroll to Top