ബി.കോം., ബി.ബി.എ. പൊസിഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല 2019 വര്‍ഷത്തെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.കോം., ബി.ബി.എ. എ.ക്യു. സീരീസ് 2016 പ്രവേശനം പുതുക്കിയ പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത ഫീസും തപാല്‍ ചാര്‍ജ്ജും അടച്ച് അപേക്ഷിക്കേണ്ടതാണ്.
എം.എ. ഉറുദു പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ പുതുതായി ആരംഭിക്കുന്ന എം.എ. ഉറുദു റഗുലര്‍ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ അപേക്ഷാഫോറം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഫെബ്രുവരി 4-ന് മുമ്പായി urdudep@tuoc.ac.in എന്ന ഇ-മെയില്‍ അയക്കണം. പൂരിപ്പിച്ച അപേക്ഷാഫോറവും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. എസ്.സി., എസ്.ടി. 160 രൂപയും ജനറല്‍ 370 രൂപയുമാണ്. അപേക്ഷാഫീസ്. ഫോണ്‍ : 0494 2407017, 2407016
ബി.പി.എഡ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്. 2 വര്‍ഷ കോഴ്സിന്റെ റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനം ഫെബ്രുവരി 2-ന് സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നടക്കും. 1 മുതല്‍ 75 വരെ റാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 2-ന് കാലത്ത് 10 മണിക്കും 76 മുതല്‍ 150 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും അസ്സല്‍ രേഖകളുമായി രക്ഷിതാക്കളോടൊപ്പം ഹാജരാകണം. റിസര്‍വേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ജാതിസര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.
യു.ജി.സി. നെറ്റ്, ജെ.ആര്‍.എഫ്. പരിശീലനം ഫെബ്രുവരി 1 മുതല്‍
കാലിക്കറ്റ് സര്‍വകലാശാലയും യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ചേര്‍ന്ന് നടത്തുന്ന ഓണ്‍ലൈന്‍ യു.ജി.സി. നെറ്റ്, ജെ.ആര്‍.എഫ്. പരീക്ഷാ പരിശീലനം ഫെബ്രുവരി 1-ന് ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലന പരിപാടി സംബന്ധിച്ച വിവരങ്ങള്‍ ഇ-മെയിലില്‍ അറിയിച്ചിട്ടുണ്ട്.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കാലിക്കറ്റ് സര്‍വകലാശാല ഫെബ്രുവരി 3, 4 തീയതികളില്‍ നടക്കുന്ന എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.എ. മലയാളം കോര്‍, കോംപ്ലിമെന്ററി കോഴ്സ് നവംബര്‍ 2019 റുഗലര്‍ സപ്ലിമെന്ററി പരീക്ഷക്ക് കോഴിക്കോട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍ പരീക്ഷാകേന്ദ്രം, കോഴിക്കോട് കിളിയനാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലേക്ക് മാറ്റിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഴയ ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകണം.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്നോളജി നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 8-ന് ആരംഭിക്കും.
2016 മുതല്‍ പ്രവേശനം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും.
യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 1-ന് ആരംഭിക്കും.
അസിസ്റ്റന്റ് പ്രൊഫസര്‍ – ഷോര്‍ട്ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട് ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
സര്‍വകലാശാല സ്വിമ്മിംഗ്പൂള്‍ തുറക്കുന്നു
തേഞ്ഞിപ്പലം: കോവിഡ്-19 മൂലം താല്‍ക്കാലികമായി അടച്ചിട്ടിരുന്ന കാലിക്കറ്റ് സര്‍വകലാശാല ഗോള്‍ഡന്‍ ജൂബിലി അക്വാട്ടിക് കോംപ്ലക്സ് – സ്വിമ്മിംഗ് പൂള്‍ 10 മാസത്തെ ഇടവേളക്കു ശേഷം ഫെബ്രുവരി 1-ന് തുറക്കുന്നു. ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ക്കും 10 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കുമാണ് പരിശീലനത്തിനുള്ള അവസരം. പൊതുജനങ്ങള്‍ക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പിന്നീട് അവസരം നല്‍കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സ്വിമ്മിംഗ് പൂള്‍ പ്രവര്‍ത്തിക്കുക. രജിസ്ട്രേഷന്‍ 31 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9048112281




