തിയറ്റര്‍ ഉടമകള്‍ സാഹചര്യം മനസ്സിലാക്കണം; ഫിയോകിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: തിയറ്ററുകളുടെ പ്രവര്‍ത്തനം ഞായറാഴ്ച തടഞ്ഞതിനെതിരെ ഫിയോക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ മറുപടി തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണം. സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന തിയറ്റര്‍ ഉടമകളുടെ ആവശ്യം അംഗീകരിച്ചില്ല. നിലവിലെ സാഹചര്യം തിയറ്ററുടമകള്‍ മനസ്സിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഞായറാഴ്ച തിയറ്ററുകളുടെ പ്രവര്‍ത്തനം തടഞ്ഞതിനെതിരെയും തിരുവനന്തപുരം ജില്ലയില്‍ തിയേറ്ററുകള്‍ പൂട്ടിയ സര്‍ക്കാര്‍ നടപിക്കെതിരെയുമാണു ഫിയോക് കോടതിയെ സമീപിച്ചത്. മാളുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടും തീയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

50 ശതമാനം ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കി തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ തിരുവനന്തപുരത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഫിയോക് ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ജില്ലയിലെ തിയേറ്ററില്‍ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂര്‍ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top