എആര്‍ നഗറില്‍ അനര്‍ഹമായി കൈവശം വച്ച 31 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്കിലെ എ.ആര്‍.നഗര്‍ പഞ്ചായത്തിലെ കൊടുവായൂര്‍, ചെണ്ടപ്പുറായ, കുളപ്പുറം സൗത്ത് പ്രദേശങ്ങളില്‍ അനര്‍ഹമായി കൈവശം വച്ച 31 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി.

താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ പള്ളിയാളി, എ ഹരി എന്നിവര്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കൈവശം വെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. ഒരു എ.എ.വൈ കാര്‍ഡുകള്‍, 15 മുന്‍ഗണനാ കാര്‍ഡുകള്‍, 15 സബ്‌സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

വരും ദിവസങ്ങളില്‍ പരിശോധന തുടരും. അനധികൃതമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാം. ഫോണ്‍: 0494 2462917, 9188527392, 9495998223.

 

Share news
error: Content is protected !!
Scroll to Top