കോഴിക്കോട്ട് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി

representational photo

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. മൂത്താമ്പി തോണിയാടത്ത് ഹനീഫയെ ആണ് ഇന്നലെ രാത്രി വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.

തിരിച്ചെത്തിയ ഹനീഫയ്ക്ക് മൂക്കിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ ഇന്നലെ രാത്രി തന്നെ ഇയാളുടെ സഹോദരന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സമയത്താണ് ഇന്ന് രാവിലെ ഇയാള്‍ തിരിച്ചെത്തുന്നത്.

സംഭത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളാണോ എന്ന് പോലീസിന് സംശയമുണ്ട്. മൂന്ന് മാസം മുമ്പാണ് ഹനീഫ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നത്.

പോലീസ് തട്ടിക്കൊണ്ടുപോയ സ്ഥലത്തെ സിസിടിവി ഫൂട്ടേജുകള്‍പരിശോധിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top