താലിബാനെ അംഗീകരിച്ച് ചൈന

ബെയ്ജിംഗ്:അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാനെ അംഗീകരിച്ച് ചൈന. താലിബാനെ ഭരണകേന്ദ്രമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന.

അഫ്ഗാനിസ്ഥാനുമായുള്ള സഹകരണവും സൗഹൃദവും ആഴപ്പെടുത്തുമെന്നാണ് ചൈനീസ് വക്താവ് അറിയിച്ചിരിക്കുന്നത്.

‘ചൈനയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് താലിബാന്‍ പലതവണ വ്യക്തമാക്കിയതായും അഫ്ഗാന്റെ പുനരുദ്ധാകണത്തിലും വികസനത്തിലും ചൈനയുടെ പങ്കാളിത്തം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.ഇതിനെ തങ്ങള്‍ സ്വാഗതം ചെയ്യും. എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന അഫ്ഗാന്‍ ജനതയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ചൈന പൂര്‍ണമായും അംഗീകരിക്കുന്നു. സൗഹാര്‍ദപരവും സഹകരണത്തില്‍ ഊന്നിയതുമായ ബന്ധമാണ് ചൈന അഫ്ഗാനുമായി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നത്’ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹുവ ചുന്യാങ് മാധ്യമങ്ങളോട് വ്യക്തമാക്കി.

അഫ്ഹഗാനുമായി ചൈ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഈ ഭൂമിശാസ്ത്രപരമായി വാണിജ്യരംഗത്ത് തന്ത്രപ്രധാനമായ സ്ഥാനമാണ് അഫ്ഗാനുള്ളത് എന്നതും ചൈനയുടെ താലിബാന്‍ പിന്തുണക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top