തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു. മരുതൂര്‍ സ്വദേശി അമല്‍ദേവി(22)നെയാണ് വെട്ടേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റ നിലയിലാണ് ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തുമായുള്ള വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



