Section

malabari-logo-mobile

രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ മേയറുടെ വാഹനം കയറി; മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കണം: കെ. സുരേന്ദ്രന്‍

HIGHLIGHTS : Mayor's vehicle crashes during President Ramnath Kovind's visit to Thiruvananthapuram; Action should be taken against the mayor and the culprits: K...

തിരുവനന്തപുരം: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്കു കയറിയതാണ് സുരക്ഷാ വീഴ്ചയ്ക്കിടയാക്കിയത്.

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മറ്റു വാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ അബദ്ധത്തില്‍ പറ്റിയ പിഴവെന്നാണ് മേയറോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് മേയറുടെ ഓഫിസ് പ്രതികരിച്ചു. തലസ്ഥാനത്തെ ഒരു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം രാഷ്ട്രപതി ഡല്‍ഹിക്കു മടങ്ങി. പി.എന്‍ പണിക്കരുടെ പൂര്‍ണകായ വെങ്കല പ്രതിമ പൂജപ്പുറ പാര്‍ക്കില്‍ അനാവരണം ചെയ്യാനാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തിയത്.

sameeksha-malabarinews

അതേസമയം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവതരാമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇതരവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ്. മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!