Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 106  പേര്‍ക്ക് കോവിഡ്

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 24) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.25 ശ...

മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 24) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.

ആകെ 4,718 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ 105 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ  ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

അതേസമയം ജില്ലയില്‍ 53,09,777 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 31,05,767 പേര്‍ക്ക് ഒന്നാം ഡോസും 22,04,010 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!