യുവാവിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി പള്ളിക്കത്താഴം പരേതനായ കണ്ണംപള്ളി കറപ്പന്‍ കുട്ടിയുടെ മകന്‍ രാജു (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പുളിമരത്തില്‍ ആണ് തൂങ്ങി മരിച്ചത്. സംഭവം കണ്ട് പരിസരത്തുള്ളവര്‍ ഓടിയെത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Share news
error: Content is protected !!
Scroll to Top