‘മൃഗങ്ങള്‍ക്ക് സ്‌നേഹവും വത്സല്യവും നല്‍കുക മനുഷ്യരെക്കാള്‍ അവ അത് തിരിച്ചു തരും ‘ ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി അനുശ്രീയുടെ പോസ്റ്റ്

നടി അനുശ്രീ കുറച്ച് നാളുകളായി വളരെ വൈകാരികവും വിഷാദം നിറഞ്ഞതുമായ പോസ്റ്റ്കളായിരുന്നു തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. ഇതില്‍ ആരാധകര്‍ ഏറെ വിഷമത്തില്‍ ആയിരുന്നു. നിരവധി കമന്റുകളായിരുന്നു കാരണം തിരക്കി അനുശ്രീയുടെ പോസ്റ്റുകള്‍ക്ക് താഴെ വന്നിരുന്നത്.

ഇന്ന് താരം പോസ്റ്റ് ചെയ്ത ഫോട്ടോയും അതിനു താഴെ എഴുതിയ ക്യാപ്ഷനും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നടി രമേശ്വരം യാത്രയ്ക്കിടെ എടുത്ത ഒരു ഫോട്ടോയാണ് ഇത്. ചായകുടിക്കാന്‍ ഇരിക്കുന്ന അനുശ്രീ പശുക്കള്‍ക്കും നായ്ക്കള്‍ക്കും ഭക്ഷണം കൊടുക്കുന്ന ഫോട്ടോസ് ‘ നിങ്ങള്‍ മൃഗങ്ങള്‍ക്ക് സ്‌നേഹവും വത്സല്യവും നല്‍കുക മനുഷ്യരെക്കാള്‍ കൂടുതല്‍ അവരില്‍ നിന്നും അത് തിരികെ ലഭിക്കും ‘ എന്ന ക്യാപ്ഷനോട് കൂടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ച ഫോട്ടോസാണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.ഇതിനെ സപ്പോര്‍ട്ട് ചെയ്തു നിരവധി പേര്‍ പോസ്റ്റിനു താഴെ കമന്റുകളുമായി വന്നിട്ടുണ്ട്

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top