കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

തിരൂരങ്ങാടി: കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പള്ളിക്കല്‍ ജവാന്‍സ് നഗര്‍ സ്വദേശി പാലക്കണ്ടി പറമ്പില്‍ ഫായിസ് മുബഷിര്‍(29) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും നാല് കിലോ കഞ്ചാവാണ് പിടികൂടിയത്.

തിരൂരങ്ങാടിയില്‍ നടക്കുന്ന എക്‌സൈസ് മാരത്തോണിനിടെ ഉദ്യോഗസ്ഥ തിരക്കിനിടയില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തുന്നതായുള്ള എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തിന്മേലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒരു മാസം മുമ്പ് മറ്റൊരു മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഇപ്പോള്‍ വീണ്ടും പിടിയിലായിരിക്കുന്നത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍,അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സുര്‍ജിത്ത്‌,പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ പ്രഗേഷ് പി, ലതീഷ് പി, പ്രദീപ് കുമാര്‍ കെ, വനിത ഓഫീസര്‍ സിന്ധു പട്ടേരി വീട്ടില്‍ ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍ കെ, ദിദിന്‍ എം എം, അരുണ്‍ പി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

 

Share news
error: Content is protected !!
Scroll to Top