യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദനം; യുവതിയും ഭര്‍തൃസഹോദരനും അറസ്റ്റില്‍, ഭര്‍ത്താവും സുഹൃത്തും ഒളിവില്‍

അരീക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാവനൂര്‍ വാക്കാലൂര്‍ കള ത്തിങ്ങല്‍ വീട്ടില്‍ അന്‍സീന (29), ഭര്‍തൃസഹോദരന്‍ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോ ട് പൊലീസ് പിടികൂടിയത്. യുവ തിയുടെ ഭര്‍ത്താവും സുഹൃത്തും ഒളിവിലാണ്. തിരൂരങ്ങാടി സ്വദേ ശിയായ യുവാവാണ് പരാതിക്കാ രന്‍.

നാല് ദിവസം മുമ്പ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭര്‍ ത്താവ് വിദേശത്താണെന്ന് പറ ഞ്ഞ് അന്‍സീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അന്‍സീനയുടെ ഭര്‍ ത്താവ് ശുഹൈബ് (27), സഹോദ രന്‍ ഷഹബാബ്, സുഹൃത്ത് മന്‍ സൂര്‍ എന്നിവര്‍ചേര്‍ന്ന് സമീപത്തെ ക്വാറിയിലെത്തിച്ച് മര്‍ദിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയ നുസരിച്ച് അന്‍സീന യുവാവിനെ വിളിച്ച് അക്രമിസംഘം ആവശ്യ പ്പെടുന്നത് നല്‍കണമെന്നും ഇല്ലെങ്കില്‍ അവര്‍ വിദേശത്തുള്ള ഭര്‍ത്താവിനെ വിവരമറിയിക്കുമെ ന്നും പറഞ്ഞു.
യുവാവിന്റെ കൈയിലുണ്ടായി രുന്ന 17,000 രൂപയും മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുക്കു കയുംചെയ്തു. പിന്നീട് രണ്ട് ലക്ഷം രൂപകൂടി യുവാവിനോട് ആവശ്യ പ്പെട്ടു. സുഹൃത്തുക്കള്‍ മുഖേന 25,000 രൂപ സംഘടിപ്പിച്ച യുവാവ് ഗൂഗിള്‍പേ വഴി തട്ടിപ്പ് സംഘത്തി ന് നല്‍കി.

അരിക്കോട്ടെ മൊബൈല്‍കട യില്‍നിന്ന് യുവാവിന്റെ പേരില്‍
ഇഎംഐ വഴി രണ്ട് മൊബൈല്‍ ഫോണുകളെടുക്കാനും പ്രതികള്‍ ശ്രമിച്ചു. ഇതിനിടെ സംശയം തോ ന്നിയ യുവാവിന്റെ സുഹൃത്തു ക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. ഇത് അരീക്കോട് പൊലീസിന് കൈമാറുകയായിരുന്നു. യുവാവിന്റെ പരാതിയിലും അരിക്കോട് പോലീസ് കേസെടു ത്തു. എസ്എച്ച്ഒ വി ഷിജിത്തി എന്റെ നേതൃത്വത്തില്‍ എസ്‌ഐ നവീന്‍ ഷാജാണ് രണ്ടുപേ രെ അറസ്റ്റുചെയ്യത്. ഒളിവിലുള്ള വര്‍ക്കായി അന്വേഷണം ഊര്‍ജി തമാക്കി. പ്രതികള്‍ സമാനമായ തട്ടിപ്പ് മുമ്പും നടത്തിയതായി സം ശയമുണ്ട്. പ്രതികളെ കോടതി യില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top