
ഷൊര്‍ണൂര്‍ : ആലപ്പുഴയില്‍ നിന്ന് വരുന്ന കണ്ണൂര്‍ എക്‌സിക്യൂട്ടീവ് അരമണിക്കൂര്‍ വൈകിയോടുകയും ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള രാത്രി 8.10 നുള്ള അവസാന ട്രെയിന്‍ പുറപ്പെടുകയും ചെയ്തതിനാല്‍ നിരവധി യാത്രക്കാര്‍ വലഞ്ഞു. ഇതുമൂലം യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ ഉപരോധിച്ചു.
യാത്രക്കാരുടെ നിരവധി കാലത്തെ ആവശ്യമാണ് ട്രെയിന്‍ സമയം പുനപരിശോധിക്കുക എന്നത്. മുന്‍പും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിരുന്നു. എട്ടേ പത്തിനുള്ള അവസാന ട്രെയിന്‍ ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് പുലര്‍ച്ചെ 3.50ന് ഉള്ള രാജ റാണി എക്‌സ്പ്രസ് മാത്രമാണ് ആശ്രയം. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ട്രെയിന്‍ വൈകിയതിനാല്‍ ദുരിതത്തിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



