ജീവനക്കാരെ വെട്ടിച്ച് കടന്ന യുവതികൾ തിരിച്ചെത്തി

തിരൂർ : തിരൂരിലെ ഷെൽറ്റർ ഹോമിൽ നിന്ന് ജീവനക്കാരെ വെട്ടിച്ച് കടന്ന യുവതികളെ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി റിഷാന (18), തൃത്താല സ്വദേശി ഗ്രീഷ്മ (27) എന്നിവരാണ് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

വ്യാഴം വൈകിട്ടോടെയാണ് യുവതികൾ ജീവനക്കാരെ വെട്ടിച്ച് ചാടിയത്. തുടർന്ന് ഷെൽറ്റർ ഹോം അധികൃതർ തിരൂർ പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഇതിനിടെയാണ് യുവതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തുടർന്ന് ഇരുവരെയും മലപ്പുറം സ്നേഹഭവനിലേക്ക് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top