
കൊണ്ടോട്ടി: 3.56 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ. തിരുരങ്ങാടി കണ്ണമംഗലം എടക്കാപ്പറമ്പ് പട്ടർകടവൻ ഉബൈദിനെ (45) യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വിമാനത്താവള റോഡിലെ നുഹ്മാൻ ജങ്ഷനു സമീപത്തെ ലോഡ്ജ് മുറിയിൽനിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
പരപ്പനങ്ങാടി എക്സൈസിലും കരിപ്പൂർ പൊലീസിലും ഇയാൾക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ജാമ്യത്തിലിരിക്കെയാണ് വീണ്ടും മയ ക്കുമരുന്നുമായി പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി പ്രകാശ്, പി പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ എൻ രഞ്ജിത്ത്, സിഇഒമാരായ എം ടി ഹരീഷ് ബാബു, പി ഷബീർ അലി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



