ബസില്‍ അടുത്ത സീറ്റിലിരുന്ന വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച യുവാവ് റിമാന്‍ഡില്‍

HIGHLIGHTS : The young man who harassed the student who was sitting next to him in the bus, is in remand

ഉള്ളേരി: ബസ്സില്‍വെച്ച് വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു കുറ്റ്യാടി അടുക്കത്ത് സ്വദേശി ഫൈസലി (31)നെതിരെയാണ് അത്തോളി പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച രാവിലെ 7.30ഓടെ കുറ്റ്യാടി-കോഴിക്കോട് റുട്ടില്‍ സര്‍വീസ് നടത്തുന്ന അജ് വ ബസ്സിലാണ് സംഭവം. ബസ് ഉള്ളരി സ്റ്റാന്‍ഡില്‍ നിന്നും യാത്ര തുടങ്ങിയ സമയം ഒരേ സീറ്റിലിരുന്ന വിദ്യാര്‍ഥിയെ യുവാവ് കടന്നുപിടിക്കു കയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടി ബഹളം വെച്ചതിനെ തു ടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!