HIGHLIGHTS : Fake RC Construction: Muslim Youth League Tirurangadi Police Station March Tomorrow
തിരൂരങ്ങാടി: സബ് ആര്‍.ടി ഓഫീസിലെ വ്യാജ ആര്‍.സി നിര്‍മ്മാണത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. നാളെ രാവിലെ ഒന്‍പത് മണിക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്യും. വ്യാജ ആര്‍.സി നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴിയില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേര് വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍.സി ഒന്നിന് ക്ലര്‍ക്കിന് ആയിരം രൂപയും ജോയിന്റ് ആര്‍.ടി.ഓക്ക് 1500 രൂപയുമാണ് നല്‍കിയതെന്നും മൊഴിയിലുണ്ട്. ആര്‍.സിയുടെ ഉടമസ്ഥനെ മാറ്റുന്നതിന് നിയമ പരമായി പറയുന്ന രേഖകളൊന്നും പരിശോധിക്കാതെ വ്യാജ ആര്‍.സികള്‍ നിര്‍മ്മിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് അഴിമതിക്ക് കൂട്ടു നില്‍ക്കുന്നതിന്റെ തെളിവാണെന്ന് യൂത്ത്ലീഗ് ഭാരവാഹികള്‍ ആരോപിച്ചു.
2024 മെയ് 15 മുതല്‍ 2024 ജൂലൈ 15 വരെയുള്ള രണ്ട് മാസത്തിനിടെ തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിന് കീഴില്‍ 3200 ആര്‍.സികളാണ് ഉടമസ്ഥനെ മാറ്റിയത്. ഇതില്‍ ആയിരത്തോളം വ്യാജമാണെന്ന് സംശയിക്കുന്നു. അത്തരം വ്യാജ ആര്‍.സികള്‍ റദ്ദാക്കുന്ന തിരക്കിലാണ് തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിലെ ജീവനക്കാര്‍. ഇത് തെളിവ് നശിപ്പിക്കലാണ്. ഇതെല്ലാം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ല. 2024 ജൂലൈ രണ്ടിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസുകൂടി കൂട്ടുനില്‍ക്കുകയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് ലിജിലന്‍സ്, അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത്ലീഗിന്റെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു