ചാള്‍സ് രാജാവിനും ഭാര്യക്കുനേര മുട്ടയേറ് നടത്തി യുവാവ്

ചാള്‍സ് രാജാവിനും ഭാര്യക്കും നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മുട്ടയേറ് നടത്തി യുവാവ്. യോര്‍ക്ക് നഗരത്തില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാള്‍സ് രാജകുമാരനും പത്‌നി കാമിലയ്ക്കും നേരെ മുട്ടയേറ് ഉണ്ടായത്.

ചാള്‍സിന് നഗര ഭരണാധികാരികള്‍ ഔദ്യോഗികമായ വരവേല്‍ക്കും നല്‍കുന്നതിനിടയിലായിരുന്നു ജനക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ രാജാവിന് നേരെ മുട്ടയേറ് നടത്തിയത് എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ മുട്ടയേറ് ഏറ്റില്ല.

അപ്രതിക്ഷിത മുട്ടയേറില്‍ പെട്ടന്ന് ചാള്‍സ് രാജാവ് പിന്നോട്ട് മാറുന്നതും പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങളില്‍ കാണാം.

അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടന്‍ കെട്ടിപ്പടുത്തത് എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് യുവാവ് മുട്ടയേറ് നടത്തിയത് .

സംഭവത്തില്‍ 23 വയസ്സുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top