Section

malabari-logo-mobile

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ സഹോദരന് പങ്കെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്

HIGHLIGHTS : A young man has revealed the role of his brother in the case of burning the ashram of Sandeepanandagiri.

തിരുവന്തപുരം:സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ നാലുവര്‍ഷത്തിനുശേഷം
നിര്‍ണായക വഴിത്തിരിവ്. ആശ്രമം കത്തിച്ച സംഭവത്തില്‍ തന്റെ സഹോദരന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്.

ആശ്രമം കത്തിച്ചത് തന്റെ സഹോദരനും സുഹൃത്തുക്കളും ആണെന്ന് യുവാവ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുക്കുന്നത്.കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ആണ് ക്രൈംബ്രാഞ്ച് നോട്
തന്റെ സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

പ്രകാശ് കഴിഞ്ഞ ജനുവരി 3ന് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയും ചെയ്തിരുന്നു. മരിക്കുന്നതിനു മുന്‍പ് തന്നോട് ഇക്കാര്യം പ്രകാശ് പറഞ്ഞതായും പ്രശാന്ത് വ്യക്തമാക്കി.
ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനാണ് തന്റെ സഹോദരന്‍ എന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.

നാലു വര്‍ഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ ആകാത്തത് പോലീസിന് വലിയ നാണക്കേട് ആയിരുന്നു .

2018 ഒക്ടോബര്‍ 27 നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് .കുണ്ടമണ്‍കടവ് ആശ്രമത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് കാര്‍ അടക്കം മൂന്നു വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
ആശ്രമത്തില്‍ മുന്‍പില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാറിന് അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത് സംഘ പരിവാര്‍ സംഘടനകളില്‍ നിന്നും ഭീഷണിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവം നടന്ന ദിവസം ആശ്രമത്തിലെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

അതേസമയം ആക്രമണത്തിനുപിന്നില്‍ ഒരാള്‍ മാത്രമല്ലെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടാകും എന്ന് ഉറപ്പാണെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. യുവാവിന്റെ മരണം അന്വേഷിക്കണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടിട്ടുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!