
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ തൊഴില്‍ സഭകള്‍ നടത്തും. ഇതിന്റെ ഭാഗമായി സംഘാടക പരിശീലനം നടത്തി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്റീംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കില അര്‍ബന്‍ സീനിയര്‍ ഫെലോ ഡോ കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ശ്രീധരന്‍ മലപ്പുറം ക്ലാസെടുത്തു.
സ്ഥിരം സമിതി അധ്യക്ഷരായ സി.പി ഇസ്മായില്‍, എം.സുജിനി. ഇ.പി ബാവ. വഹിദ ചെമ്പ, സെക്രട്ടറി ടി.മനോജ്കുമാര്‍, മുഹമ്മദ് റഫീഖലി എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




