ഓടിക്കൊണ്ടിരുന്ന ബസിനുമുന്നിലേക്ക് എടുത്തുചാടിയ യുവാവിന് പരിക്ക്

പെരിന്തല്‍മണ്ണ: ഓടിക്കൊണ്ടിരുന്ന ബസിനുമു ന്നിലേക്ക് എടുത്തുചാടിയ യുവാവിന് പരിക്ക്. തുടര്‍ന്ന് നിര്‍ത്തിയ ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയ യുവാവ് പരാക്രമം കാണിച്ചു. അങ്ങാടിപ്പുറം സ്വദേശിയാണ്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധന്‍ വൈകിട്ട് അഞ്ചോടെ ജൂബിലി ജങ്ഷനില്‍ എബി സി മോട്ടോഴ്‌സിനു മുന്നിലാണ് സംഭവം. മങ്കട ഭാഗത്തുനിന്ന് വന്ന ബസിനുമുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയര്‍ന്ന് ചാടുകയായിരുന്നു. ചില്ല് തകര്‍ന്ന് യുവാവ് തെറിച്ചുവീണു. ദൂരേക്ക് തെറിച്ചുവീണ യുവാവ് അല്‍പ്പനേരം റോഡിലിരുന്ന ശേഷം ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു.

പെരിന്തല്‍മണ്ണ പൊലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. . കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top