
പത്തനംതിട്ട: സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനായി റീല്‍സ് എടുക്കാന്‍ സുഹ്യത്തിനോട് ആവശ്യപ്പെട്ട് പുഴയിലേക്ക് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ട എലിമുള്ളുംപ്ലാക്കല്‍ സ്വദേശി 19ക്കാരനായ സുധിമോനാണ് പുഴയിലേക്ക് ചാടിയത്. വൈകീട്ട് മൂന്നിന് തണ്ണിത്തോട് മുണ്ടോമൊഴി പാലത്തില്‍ നിന്നാണ് സുധിമോന്‍ കല്ലാറ്റിലേക്ക് ചാടിയത്.
പിന്നീട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ദൃശ്യങ്ങളില്‍ സുഹ്യത്തുകളോട് വീഡിയോ എടുക്കാന്‍ പറയുന്നതും പാലത്തിന്റെ നടുവില്‍ നിന്ന് താഴേക്ക് ചാടുന്നതും വ്യക്തമാണ്. എന്നാല്‍ ചാടിയ ശേഷം യുവാവിന് രക്ഷപ്പെടാനായില്ല.
അഗ്‌നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് യുവാവ് വള്ളിയില്‍ പിടിച്ചു കിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് സുധിമോനെ രക്ഷപ്പെടുത്തുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




