ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി യുവാവിന് ദാരുണാന്ത്യം

പൊന്‍കുന്നം:ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു. പൊന്‍കുന്നത്ത് ആണ് സംഭവം .ശാന്തിഗ്രാം അഫ്‌സല്‍ (24) ആണ് മരിച്ചത് .ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്

പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാന്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്.

കൊല്ലം-തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തി പഠിക്ക് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്.ടയര്‍ പഞ്ചറായതിനെതുടര്‍ന്ന് റോഡ് സൈഡില്‍ നിര്‍ത്തി വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടെ ആണ് അപകടം.

ടയര്‍ മാറ്റി കൊണ്ടിരിക്കെ ജാക്കി തെന്നിമാറി പച്ചക്കറി ഉള്‍പ്പെടെ വാഹനം യുവാവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top