തന്റെ പ്രണയം തുറന്നു പറഞ്ഞ് നടി മഞ്ജിമ മോഹന്‍

പ്രണയം തുറന്നു പറഞ്ഞു നടി മഞ്ജിമ മോഹന്‍. താന്‍ പ്രണയിക്കുന്നത് നടന്‍ ഗൗതം കാര്‍ത്തിക്കിനെ ആണെന്ന് മഞ്ജിമ വ്യക്തമാക്കി. 2019 ഒരുമിച്ച് അഭിനയിച്ച ദേവരാട്ടം മുതല്‍ ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട് .

മഞ്ജിമ തന്നെയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ തന്റെ പ്രണയത്തെ കുറിച്ച് വ്യക്തമാക്കിയത് .

മഞ്ജിമയുടെ പോസ്റ്റ് ഇങ്ങിനെ… മൂന്നു വര്‍ഷം മുന്‍പ് ഒരു കാവല്‍ മാലാഖയെ പോലെ ജീവിതത്തിലേക്ക് വന്ന വ്യക്തിയാണ് നിങ്ങള്‍. ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച നിങ്ങള്‍, എത്ര അനുഗ്രഹീതയാണ് ഞാന്‍ എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നു.എന്റെ കുറവുകള്‍ സ്വീകരിക്കാന്‍ എന്നെ പഠിപ്പിച്ചു. എന്നും എന്റെ പ്രിയപ്പെട്ടവന്‍ നീ തന്നെയായിരിക്കും എന്നാണ് മഞ്ജിമ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇരുവരുമൊന്നിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

1997 ല്‍ പുറത്തിറങ്ങിയ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് മഞ്ജിമ മോഹന്‍ സിനിമാലോകത്തെ കടന്നുവന്നത് .വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയതാരമായി വളരാനും മഞ്ജിമയക്ക് കഴിഞ്ഞു. മയില്‍പീലിക്കാവ്, പ്രിയം , തെങ്കാശിപ്പട്ടണം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി മഞ്ജിമ വേഷമിട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015 പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫി ആണ് ആദ്യമായി മഞ്ജിമ നായികയായെത്തുന്ന ചിത്രം. പിന്നീട് ചിമ്പുവിനൊപ്പം അച്ചം എന്‍പത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്കും മഞ്ജിമ ചേക്കേറി. തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങള്‍ മഞ്ജിമ ഇതിനോടകം ചെയ്തു കഴിഞ്ഞു.

മഞ്ജിമ തന്റെ പ്രണയം വ്യക്തമാക്കിയതോടെ ഇവരുടെ വിവാഹം എന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

Share news
error: Content is protected !!
Scroll to Top