പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല ;തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 വയസ്സ് ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി .ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് മന്ത്രിസഭായോഗത്തില്‍ പെന്‍ഷന്‍പ്രായം കൂട്ടാന്‍ ഉള്ള ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ എഐവൈഎഫ്, ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടത് യുവജന സംഘടനകള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top